Tuesday, August 25, 2009

മലബാര്‍ ചിക്കന്‍ അട

ആവശ്യമായ ചേരുവകള്‍
ചിക്കന്‍ - 1 k
ഉള്ളി - 3 വലുത്‌ ചെര്തായി അരിഞ്ഞത്
പച്ചമുളക് - 5 എണ്ണം
വെള്ളുള്ളി ചതച്ചത് ,
ഇഞ്ചി ചതച്ചത്
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
മല്ലിപൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില
മല്ലിച്ചപ്പ്
ബ്രെഡ്‌ -8 പീസ്‌
ചെറു നാരങ്ങാ നീര്
മുട്ട - 2 എണ്ണം
ഉപ്പ്‌
തയ്യാറാക്കേണ്ട വിതം
1. കോഴി കഴുകി വൃത്തിയാകി ചെറിയ പീസ്‌ ആക്കി മുറിച്ചു ഉപ്പും മഞ്ഞ പൊടിയും ചേര്‍ത്ത് വെക്കുക.ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക , ശേഷം വെള്ളുള്ളിയും ഇഞ്ചിയും പച്ചമുളകും മിക്സിയില്‍ അടിച്ചു പേസ്റ്റ് രൂപതിലാക്കിയത് ഉള്ളിയുടെ കൂടെ ചേര്‍ത്ത് നന്നായി വയറ്റുക. ശേഷം 6,7,8, ചേരുവകള്‍ ചേര്‍ക്കുക ഇതില്‍ ചിക്കനും ഇട്ടു നല്ല വണ്ണം ഇളക്കി വേവിക്കുക. നല്ല വേവ് ആയി വരുമ്പോള്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് മല്ലിയിലയും കറി വേപ്പിലയും ഇട്ടു വാങ്ങുക.
2. ബ്രെഡ്‌ മിക്സിയില്‍ ചെറുതായൊന്ന് അടിക്കുക ,
ഈ സമയം 2 മുട്ട ഒരു പാത്രത്തില്‍ അടിച്ചു പതപ്പിക്കുക .
3. ശേഷം നേരത്തെ വാങ്ങിവെച്ച ചിക്കന്‍ മസാല കൂട്ട് കുറേശെ എടുത്തു ഉന്നകായയുടെ രൂപത്തില്‍ ഉരുട്ടി മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു എണ്ണയില്‍ പൊരിച്ചെടുക്കുക .
"സംഭവം റെഡി ഇനി തിന്നാല്‍ മതി "

1 comment:

  1. ആരും ഇത് വരെ കമന്‍റീട്ടില്ലല്ലോ ഇത്താത്ത.
    ചിക്കന്‍ അട ട്രൈ ചെയ്ത് നോക്കീട്ട് വരാം ട്ടോ.റമളാന്‍ ആശംസകള്‍

    ReplyDelete